

തിരുവനന്തപുരം: ഒഡീഷയിലെ ജലേശ്വറിൽ കന്യാസ്ത്രീകൾക്കും മലയാളി വൈദികര്‍ക്കും ബജ്‌റംഗ്ദൾ ആക്രമണം നേരിട്ട സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആക്രമണങ്ങൾ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വർഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. ഭരണകൂടത്തിന്റെ ശിക്ഷാ ഇളവ് മൂലം സാധ്യമായ അത്തരം ഹിന്ദുത്വ ഭീകരതയെ മതേതര, ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കുറിപ്പിൽ പറയുന്നു.
'ഒഡീഷയിലെ ജലേശ്വറിൽ കേരളീയ കത്തോലിക്കാ വൈദികരെയും കന്യാസ്ത്രീകളെയും മതപരിവർത്തനം നടത്തിയെന്ന വ്യാജാരോപണം ഉന്നയിച്ച് സംഘപരിവാർ ഗുണ്ടകൾ ആക്രമിച്ചുവെന്ന റിപ്പോർട്ടുകൾ, രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വർഗീയ വേട്ടയാടലിന്റെ പ്രതിഫലനമാണ്. ആഴ്ചകൾക്ക് മുമ്പ് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. ഭരണകൂടത്തിന്റെ ശിക്ഷാ ഇളവ് മൂലം സാധ്യമായ അത്തരം ഹിന്ദുത്വ ഭീകരതയെ മതേതര, ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി ചെറുക്കണം' എന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്.
Reports of an assault on Keralite Catholic priests & nuns by Sangh Parivar goons in Jaleswar, Odisha, on false charges of religious conversion, reflect the ongoing communal witch-hunt against Christians in the country, exemplified by the arrest of nuns in Chhattisgarh weeks ago.…
— Pinarayi Vijayan (@pinarayivijayan) August 8, 2025
കഴിഞ്ഞ ദിവസമാണ് ഒഡീഷയിൽ ഇടവകയിലെ ഒരു വീട്ടിലെ പ്രാർത്ഥന കഴിഞ്ഞ് മടങ്ങവെ മലയാളി പുരോഹിതർക്കും കന്യാസ്ത്രീകൾക്കും ബജ്‌റംഗ്ദൾ പ്രവർത്തകരുടെ മർദനമേറ്റത്. സമാനരീതിയിൽ ആഴ്ചകൾക്ക് മുൻപ് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെയും ബജ്‌റംഗ്ദൾ പ്രവർത്തകർ ആക്രമിച്ചിരുന്നു. മതപരിവർത്തനം ആരോപിച്ചായിരുന്നു രണ്ട് ആക്രമണങ്ങളും.
Content Highlights: 'Reflection of communal persecution against Christians'; CM Pinarayi Vijayan reacts on attack on priests in Odisha