
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയില്‍ എസ്എഫ്‌ഐ-എബിവിപി സംഘര്‍ഷം. ആഴ്ചകള്‍ക്ക് മുന്‍പ് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദിന് മര്‍ദനമേറ്റതിനെ ചൊല്ലിയാണ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ തലയ്ക്ക് സാരമായി പരിക്കേല്‍ക്കുകയും ഒരു എബിവിപി പ്രവര്‍ത്തകന് നട്ടെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു.
എസ്എഫ്‌ഐ പേട്ട ലോക്കല്‍ കമ്മിറ്റി അംഗം കൈലാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പിന്നാലെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ലോ അക്കാദമിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ അതിക്രമിച്ചുകയറി എന്നും സംസ്ഥാന സെക്രട്ടറി ഈശ്വര പ്രസാദും സംഘവും അക്രമം അഴിച്ചുവിട്ടു എന്നുമാണ് എസ്എഫ്‌ഐയുടെ ആരോപണം.
Content Highlights- SFI-ABVP clash at Thiruvananthapuram Law Academy