
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജൂലൈ ആദ്യവാരം ജീവനക്കാരനെ പുള്ളിപ്പുലി ആക്രമിച്ച സംഭവത്തിൽ മ്യഗശാല അധിക്യതര്‍ക്ക് ഗുരുതര വീഴ്ച. ആക്രമണത്തിന് ഇരയായ ജീവനക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് സ്കൂട്ടറിൽ. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും മ്യഗശാല അധിക്യതര്‍ തയ്യാറായില്ലയെന്നും മറ്റൊരു താത്ക്കാലിക ജീവനക്കാരന്‍ ഷിബുവിന്‍റെ ആക്ടീവയിലാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതെന്നുമുള്ള വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവരം പുറത്തറിയാതിരിക്കാന്‍ മ്യഗശാല അധിക്യതരുടെ ശ്രമം നടത്തിയതും റിപ്പോർട്ടർ അന്വേഷണത്തിൽ മനസ്സിലായി. ആശുപത്രിയുടെ രേഖയില്‍ നിന്നാണ് പുള്ളിപ്പുലി ആക്രമണത്തിന് ഇരയായ ആള്‍ ചികിത്സ തേടിയ വിവരം ലഭിച്ചത്.
എസ് അജിതന് സാരമായി പരിക്കേറ്റത്. ഇറച്ചി നല്‍കാന്‍ കൂട്ടിന് സമീപത്ത് എത്തിയപ്പോഴാണ് കമ്പികള്‍ക്കിടയിലൂടെ ആക്രമണം ഉണ്ടായത്.സാരംഗി എന്ന പുള്ളിപ്പുലിയാണ് ആക്രമണം നടത്തിയത്. വലതുകൈക്ക് നേര്‍ക്കായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണം.
ഞായറാഴ്ച കടുവ ഒരു ജീവനക്കാരനെ ആക്രമിച്ചിരുന്നു.അതിന് പിന്നാലെയാണ് തിരുവനന്തപുരം മൃഗശാല അധിക്യതര്‍ക്ക് ഗുരുതര വീഴ്ച പുറത്ത് വരുന്നത്. കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ മാന്തിയത്. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്. തലയുടെ മുൻഭാഗത്തും പരിക്കേറ്റിട്ടുണ്ട്. നിലവിൽ രാമചന്ദ്രനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Content Highlight : Serious incident for Thiruvananthapuram meat processing plant authorities