66ാം വയസ്സിലും കിടിലൻ ഫിറ്റ് ! സഞ്ജയ് ദത്തിന്റെ ഫിറ്റ്‌നസ് രഹസ്യം..

ചീറ്റ് മീൽസ് എടുക്കുവാണെങ്കിൽ കബാബും ബിരിയാണിയുമാണ് കഴിക്കാറുള്ളതെന്നും സഞ്ജയ് ദത്ത് പറയുന്നു

dot image

ബോളിവുഡിലെ എക്കാലത്തെയും മികച്ച നടൻമാരിൽ ഒരാളാണ് സഞ്ജയ് ദത്ത്. ഇന്ന് 66 വയസ്സ് പിന്നിടുന്ന അദ്ദേഹം ഇപ്പോഴും ഇൻഡസ്ട്രിയിൽ നിറസാന്നിധ്യമാണ്. ഈ പ്രായത്തിലും ഫിറ്റായിട്ട് ഇരിക്കുന്നതിന്റെ കാര്യങ്ങൾ അടുത്തിടെ ഒരു അഭിമുഖത്തിൽ സഞ്ജയ് പറഞ്ഞിരുന്നു.

മൂന്ന് നേരം നന്നായി കഴിക്കുന്നതിന് പകരം ആറ് നേരം കുറച്ച് കുറച്ചായി കഴിക്കുന്നതാണ് തന്റെ രീതിയെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞത്. പ്രോട്ടീന് വേണ്ടി വേവിച്ചെടുത്ത കോഴിയിറച്ചിയും ആരോഗ്യകരമായ കൊഴുപ്പടങ്ങിയ അവക്കാഡോയും ബട്ടറും സ്ഥിരം ഡയറ്റിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചീറ്റ് മീൽസ് എടുക്കുവാണെങ്കിൽ കബാബും ബിരിയാണിയുമാണ് കഴിക്കാറുള്ളതെന്നും സഞ്ജയ് ദത്ത് പറയുന്നു.

'ഉണർന്നതിനുശേഷം ഞാൻ മ്യൂസ്ലി കഴിക്കുന്നു, തുടർന്ന് കുറച്ച് മുട്ടയുടെ വെള്ളയും അവോക്കാഡോയും കഴിക്കുന്നു. കുറച്ച് സമയത്തിന് ശേഷം, പഴങ്ങളും സാലഡും തുടർന്ന് വേവിച്ച ചിക്കനും കഴിക്കും. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം, ജിമ്മിൽ പോയി അവരുടെ ഫിറ്റ്‌നസ് നിലനിർത്തുന്നത് വളരെ പ്രധാനമാണ്,' സഞ്ജയ് ദത്ത് പറഞ്ഞു.

Content Highlights- Sanjay Dutt talks about his fitness

dot image
To advertise here,contact us
dot image