
ചുരുക്കം സിനിമകളിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരുടെ പട്ടികയിൽ ഇടം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്ത് നായകനാകുന്ന കൂലിയാണ് ഇദ്ദേഹത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത് ലോകേഷിന്റെ ചിത്രങ്ങളാണ്. കൂലി സിനിമയുടെ ചിത്രീകരണവേളയിൽ ഉള്ള ലോകേഷിന്റെ ഗെറ്റപ്പുകൾ ആണ് ആരാധകർ ഏറ്റെടുത്തിയിരുന്നത്. മൂന്ന് ലുക്കിലൂടെയാണ് കൂലി സിനിമയുടെ ചിത്രീകരണം ലോകേഷ് പൂർത്തിയാക്കിയത്. നായകനേക്കാൾ കൂടുതൽ ഒരു സിനിമയിൽ ലുക്ക് മാറ്റിയത് സംവിധായകൻ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ഗാങ്‌സ്റ്റർ ചിത്രത്തിന് വേണ്ടി ലോകേഷ് തയ്യാറെടുക്കുന്നതായി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. സിനിമയ്ക്ക് വേണ്ടിയാണ് താൻ ശരീരഭാരം കുറച്ചതെന്നും താടിയും മീശയും വളർത്തിയതെന്നുമായിരുന്നു ലോകേഷ് പറഞ്ഞിരുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റന്‍ മില്ലര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. ധനുഷ് അഭിനയിക്കുന്ന ഇളയരാജയുടെ ബിയോപിക് ഇദ്ദേഹമാണ് ഒരുക്കുന്നത്.
https://x.com/2024Gokul/status/1950111820989055399LokeshKanagaraj having more look change than the stars of #Coolie😂🔥 pic.twitter.com/jVQWv9i9jR
— AmuthaBharathi (@CinemaWithAB) July 29, 2025
അതേസമയം, രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് ചിത്രം. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂലിയുടെ ഡബ്ബിങ് കഴിഞ്ഞ ശേഷം രജനികാന്ത് തന്നെ കെട്ടിപ്പിടിച്ചെന്നും മണിരത്‌നം ചിത്രം 'ദളപതി' സിനിമ കണ്ട പോലെ തോന്നിയെന്നും പറഞ്ഞതായി ലോകേഷ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്.
Content Highlights: Lokesh Kanagaraj's pictures go viral on social media