
പാലക്കാട്: വടക്കഞ്ചേരിയിൽ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍. തോണിപ്പാടം കല്ലിങ്ങല്‍ വീട് ഇന്ദിര (52)യെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് പ്രദീപ് നേരത്തെ റിമാന്‍ഡിലായിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവയിലാണ് കേസ്.
നിലവില്‍ കേസിന്റെ അന്വേഷണച്ചുമതല ഡിവൈഎസ്പിക്കാണ്. ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും.നേഘയുടെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി സ്വദേശി നേഘ (26) ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്.
യുവതിയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ നേഖയുടെ മരണത്തില്‍ പ്രദീപിന്റെ പങ്ക് ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു. പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റ കുന്നുംപള്ളി നേഘ സുബ്രഹ്‌മണ്യനെ(25)യാണ് പ്രദീപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ തന്നെ പ്രദീപിനെതിരെ ആരോപണവുമായി നേഘയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ പ്രദീപ് കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പ്രതികരിച്ചിരുന്നു. നേഘയെ മുമ്പും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്നാണ് അമ്മ ആരോപിക്കുന്നത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും നേഘയെ പ്രദീപ് മര്‍ദ്ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
Content Highlights- Negha's death; After her husband, her mother-in-law has also been arrested