വിവാഹം കഴിഞ്ഞ് നാലാം ദിവസം വധു പുണെയിലേക്ക് പോയി; മൊബൈലും ഓഫ്; പക്ഷെ ഒറ്റപ്പാലം സ്വദേശിയെ കുടുക്കി പൊലീസ്

സ്വര്‍ണാഭരണങ്ങളും പണവും ശാലിനി കൈയ്യില്‍ കരുതി.

dot image

ആലപ്പുഴ: വിവാഹം കഴിഞ്ഞ് നാലാം ദിനം പണവും സ്വര്‍ണവും സ്വന്തമാക്കി മുങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം അനങ്ങനടി അമ്പലവട്ടത്തെ അമ്പലപ്പള്ളിയില്‍ ശാലിനി(40)യെ ആണ് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 20നാണ് വിവാഹം നടന്നത്. ചെറിയനാട് സ്വദേശിയായ യുവാവുമായിട്ടായിരുന്നു ശാലിനിയുടെ വിവാഹം. മൂന്ന് ദിവസം ഭര്‍തൃഗൃഹത്തില്‍ താമസിച്ച ശേഷം പുണെയില്‍ താന്‍ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോകുകയാണെന്ന് പറഞ്ഞു. സ്വര്‍ണാഭരണങ്ങളും പണവും ശാലിനി കൈയ്യില്‍ കരുതി.

ഇതിന് ശേഷം ഭര്‍ത്താവും കുടുംബവും ശാലിനിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ ഭര്‍തൃവീട്ടുകാര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

ശാലിനിയുടെ ചിത്രം യൂട്യൂബില്‍ ഭര്‍തൃസഹോദരി കണ്ടെതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്. 2011ല്‍ സമാനമായ തട്ടിപ്പ് കേസില്‍ ശാലിനിക്കെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വേറെ സ്റ്റേഷനുകളിലും ശാലിനിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

അരൂരിലെ വാടക വീട്ടില്‍ വൈക്കം സ്വദേശിയുമായി താമസിക്കവേയാണ് ശാലിനി അറസ്റ്റിലായത്. പ്രതിയെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

Content Highlights: Police arrest woman who stole money and gold

dot image
To advertise here,contact us
dot image