കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് നാളെ അവധി; പത്തനംതിട്ടയിൽ ആറ് സ്കൂളുകൾക്ക്

മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു

കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് നാളെ അവധി; പത്തനംതിട്ടയിൽ ആറ് സ്കൂളുകൾക്ക്
dot image

ആലപ്പുഴ: കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടർ. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിൽ മഴയെത്തുടർന്ന് വെള്ളപ്പൊക്കമുള്ളതിനാൽ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും നാളെ അവധിയായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് സ്കൂളുകളാണ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നത്.

Content Highlights: School Holiday Declared at pathanamthitta and kuttanadu due to rain

dot image
To advertise here,contact us
dot image