

കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന്റെ സമ്പൂര്‍ണ മത്സരക്രമം പ്രഖ്യാപിച്ചു. ദിവസവും രണ്ട് മത്സരങ്ങള്‍ വീതം നടക്കും. ഓഗസ്റ്റ് 21ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 6ന് സമാപിക്കും.
ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ്, ആലപ്പി റിപ്പിള്‍സ് എന്നിവരാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. എല്ലാ മത്സരങ്ങളും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസമായ ഓഗസ്റ്റ് 21ന് രണ്ട് മത്സരങ്ങള്‍ അരങ്ങേറും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ നേരിടും. തുടര്‍ന്ന് വൈകിട്ട് 7.45ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്‍ കൊച്ചിക്ക് വേണ്ടിയാണ് കളിക്കുന്നത്. കെസിഎല്ലില്‍ ഇന്ത്യന്‍ താരത്തിന്റെ അരങ്ങേറ്റ സീസണ്‍ കൂടിയാണിത്.
ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. സെപ്റ്റംബര്‍ 5നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. 2.30ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരെ നേരിടും. 6:45ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ രണ്ടും മൂന്നും സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ വിജയികള്‍ സെപ്റ്റംബര്‍ 6-ന് വൈകിട്ട് 6:45ന് ഫൈനലില്‍ കളിക്കും.
മത്സരക്രമം
ഓഗസ്റ്റ് 21: കൊല്ലം സെയിലേഴ്‌സ്- കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് (2:30)
അദാനി ട്രിവാന്‍ഡ്രം റോയല്‍സ്- കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (7.45)
ഓഗസ്റ്റ് 22 : ആലപ്പി റിപ്പിള്‍സ് - തൃശൂര്‍ ടൈറ്റന്‍സ് (2:30)
ഏരീസ് കൊല്ലം സെയിലേഴ്‌സ് - ട്രിവാന്‍ഡ്രം റോയല്‍സ് (6:45)
ഓഗസ്റ്റ് 23 : കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - ആലപ്പി റിപ്പിള്‍സ് (2:30)
തൃശൂര്‍ ടൈറ്റന്‍സ് - കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് (6:45)
ഓഗസ്റ്റ് 24 : കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് - ട്രിവാന്‍ഡ്രം റോയല്‍സ് (2:30)
കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - ഏരീസ് കൊല്ലം സെയിലേഴ്‌സ് (6:45)
ഓഗസ്റ്റ് 25 : ഏരീസ് കൊല്ലം സെയിലേഴ്‌സ് - തൃശൂര്‍ ടൈറ്റന്‍സ് (2:30)
ആലപ്പി റിപ്പിള്‍സ് - അദാനി ട്രിവാന്‍ഡ്രം റോയല്‍സ് (6:45)
ഓഗസ്റ്റ് 26 : തൃശൂര്‍ ടൈറ്റന്‍സ് - കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (2:30)
ആലപ്പി റിപ്പിള്‍സ് - കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് (6:45)
ഓഗസ്റ്റ് 27 : കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് - കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (2:30)
അദാനി ട്രിവാന്‍ഡ്രം റോയല്‍സ് - തൃശൂര്‍ ടൈറ്റന്‍സ് (6:45)
ഓഗസ്റ്റ് 28 : കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - അദാനി ട്രിവാന്‍ഡ്രം റോയല്‍സ് (2:30)
ഏരീസ് കൊല്ലം സെയിലേഴ്‌സ് - ആലപ്പി റിപ്പിള്‍സ് (6:45)
ഓഗസ്റ്റ് 29 : തൃശൂര്‍ ടൈറ്റന്‍സ് - ഏരീസ് കൊല്ലം സെയിലേഴ്‌സ് (2:30)
കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് - ആലപ്പി റിപ്പിള്‍സ് (6:45)
ഓഗസ്റ്റ് 30 : അദാനി ട്രിവാന്‍ഡ്രം റോയല്‍സ് - കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് (2:30)
കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - തൃശൂര്‍ ടൈറ്റന്‍സ് (6:45)
ഓഗസ്റ്റ് 31 : അദാനി ട്രിവാന്‍ഡ്രം റോയല്‍സ് - ഏരീസ് കൊല്ലം സെയിലേഴ്‌സ് (2:30)
ആലപ്പി റിപ്പിള്‍സ് - കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (6:45)
സെപ്റ്റംബര്‍ 1 : തൃശൂര്‍ ടൈറ്റന്‍സ് - ആലപ്പി റിപ്പിള്‍സ് (2:30)
കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് - ഏരീസ് കൊല്ലം സെയിലേഴ്‌സ് (6:45)
സെപ്റ്റംബര്‍ 2 : കൊച്ചി ബ്ലൂ ടൈഗേഴ്‌സ് - കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് (2:30)
തൃശൂര്‍ ടൈറ്റന്‍സ് - അദാനി ട്രിവാന്‍ഡ്രം റോയല്‍സ് (6:45)
സെപ്റ്റംബര്‍ 3 : അദാനി ട്രിവാന്‍ഡ്രം റോയല്‍സ് - ആലപ്പി റിപ്പിള്‍സ് (2:30)
ഏരീസ് കൊല്ലം സെയിലേഴ്‌സ് - കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (6:45)
സെപ്റ്റംബര്‍ 4 : ആലപ്പി റിപ്പിള്‍സ് - ഏരീസ് കൊല്ലം സെയിലേഴ്‌സ് (2:30)
കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് - തൃശൂര്‍ ടൈറ്റന്‍സ് (6:45)
Content Highlights: Kerala Cricket League season 2 Complete Schedule