ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല

വിനിത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്

dot image

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‌റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ക്യൂആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. വിനിത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. ജീവനക്കാർ നല്‍കിയ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിരുന്നു.

ഇവര്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ദിയ കൃഷ്ണ നടത്തുന്ന 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാട്ടി മൂന്ന് ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

തട്ടിപ്പ് നടത്തി പണം എടുത്തതിന് രേഖകളുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കാത്ത പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ എന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. കള്ളക്കേസ് ആണ് ഇതെന്നും, തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഉണ്ടായതെന്നും ജാമ്യം നല്‍കണമെന്നും ആയിരുന്നു ജീവനക്കാരുടെ വാദം.

Content highlights: Case of Rs 69 lakh fraud through QR code; No anticipatory bail for Diya Krishna's employees

dot image
To advertise here,contact us
dot image