യുവതിക്ക് റബർ ബാൻഡ് ചവയ്ക്കുന്ന ശീലം; ഓപ്പറേഷനിലൂടെ വയറ്റിൽ നിന്ന് കണ്ടെടുത്തത് 41 റബർ ബാൻഡുകൾ

യുവതിയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ചെറുകുടലിൽ മുഴയും തടസ്സവും ശ്രദ്ധയിൽപ്പെട്ടു

dot image

തിരുവനന്തപുരം: യുവതിയുടെ വയറ്റിൽ നിന്ന് 41 റബർ ബാൻഡുകൾ കണ്ടെടുത്ത് നീക്കം ചെയ്തു. കഠിനമായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് റബർ ബാൻഡുകൾ കണ്ടെത്തിയത്.

പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റിൽ നിന്നാണ് റബർ ബാൻഡുകൾ നീക്കം ചെയ്തത്. യുവതിക്ക് റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വയറുവേദന കഠിനമായതോടെ യുവതിയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ചെറുകുടലിൽ മുഴയും തടസ്സവും ശ്രദ്ധയിൽപ്പെട്ടു. ചെറുകുടലിൽ അടിഞ്ഞ നിലയിലായിരുന്നു റബർ ബാൻഡുകൾ ഉണ്ടായിരുന്നത്. തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തി അവ നീക്കിയത്. യുവതി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.

Content Highlights: 41 Rubber bands found from ladys stomach

dot image
To advertise here,contact us
dot image