വി എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം; മുഖ്യമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു

dot image

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരം. ഇന്ന് ഉച്ചയോടെയാണ് നില ഗുരുതരമായത്. രക്തസമ്മർദ്ദം ക്രമാതീതമായി താഴുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ എത്തി വി എസിനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ഡോക്ടറുമായി സംസാരിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും സിപിഐഎം നേതാവ് എം വി ജയരാജനും കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും ആശുപത്രിയിലെത്തി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ജൂണ്‍ 23-നാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിവിധ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വി എസ് കഴിയുന്നത്. നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുളളറ്റിനില്‍ പറഞ്ഞിരുന്നു. 102 വയസുളള വി എസ് അച്യുതാനന്ദന്‍ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.

Content Highlights: VS Achuthanandan's condition is extremely critical Cm Visit at sut hospital

dot image
To advertise here,contact us
dot image