ആധാർ കൈവശമില്ലാത്തതിനാല്‍ ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി; ആരോപണം തള്ളി അധികൃതര്‍

വടകരപ്പതി പഞ്ചായത്ത് കിണര്‍പള്ളം സ്വദേശി ജോസഫാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയത്

dot image

പാലക്കാട്: പാലക്കാട് ഒഴലപ്പതിയില്‍ ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിനാല്‍ ആറു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വടകരപ്പതി പഞ്ചായത്ത് കിണര്‍പള്ളം സ്വദേശി ജോസഫാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കെതിരേ പരാതി നല്‍കിയത്. ആധാര്‍ കാര്‍ഡ് കൈയിലില്ലെന്നും പിന്നീടെത്തിക്കാമെന്നും പറഞ്ഞെങ്കിലും അതില്ലാതെ ഒപി എടുക്കാന്‍ കഴിയില്ലെന്ന് പറയുകയായിരുന്നെന്ന് കുടുംബം പരാതിയില്‍ പറയുന്നു. എന്നാല്‍, ആധാര്‍ കാര്‍ഡില്ലാത്തതുകൊണ്ട് ഒപി ടിക്കറ്റ് നല്‍കാതിരിക്കുകയോ ചികിത്സ നല്‍കാതിരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍.

Content Highlights: six-year-old boy was denied treatment because he did not have Aadhaar at palakkad

dot image
To advertise here,contact us
dot image