
കൊല്ലം: കൊല്ലം വെസ്റ്റ് കല്ലട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ ഭീഷണിയായി ട്രാന്‍സ്‌ഫോര്‍മര്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപമുള്ള സ്‌കൂളിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. കുട്ടികള്‍ക്കുള്ള ടോയ്‌ലെറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നിടത്താണ് ട്രാന്‍സ്‌ഫോര്‍മറുള്ളത്. ട്രാന്‍സ്‌ഫോമറും പരിസരവും കാട് കയറി കിടക്കുകയാണ്. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ ഭയമുണ്ടെന്നറിയിച്ച് രക്ഷിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ഇന്ന് രാവിലെയാണ് കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ വിദ്യാർത്ഥി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. സ്കൂളിൽ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുനാണ് (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
Content Highlights- Transformer poses threat in Kollam school compound