സെക്രട്ടറിയേറ്റ് വളപ്പില്‍ ഡ്യൂട്ടിക്കിടയിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പ് കടിയേറ്റു

ആശ പ്രവര്‍ത്തകരുടെ സമരപന്തലിന് സമീപം നിന്ന് ഉദ്യോഗസ്ഥയെ ഇന്നലെ രാത്രിയോടെയാണ് പാമ്പ് കടിച്ചത്

dot image

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളപ്പില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പ് കടിയേറ്റു. മേനംകുളം വനിത ബെറ്റാലിയനിലെ ഉദ്യോഗസ്ഥയ്ക്കാണ് പാമ്പ് കടിയേറ്റത്. ആശ പ്രവര്‍ത്തകരുടെ സമരപന്തലിന് സമീപം നിന്ന് ഉദ്യോഗസ്ഥയെ ഇന്നലെ രാത്രിയോടെയാണ് പാമ്പ് കടിച്ചത്. ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

ആശ സമരം മാസങ്ങളായി തുടരുന്നതിനാല്‍ 10 വനിത പൊലീസുകാരെ വീതം ആശമാരുടെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നു. ഇതില്‍ എട്ടുപേര്‍ സമരപന്തലിന് സമീപവും ബാക്കിയുള്ള രണ്ട് പേരെ സെക്രട്ടറിയേറ്റ് വളപ്പിലുമാണ് നിയോഗിച്ചിരിക്കുന്നത്. പാമ്പ് കടിയേറ്റതിന് പിന്നാലെ വനംവകുപ്പിന്റെ സര്‍പ്പ ടീമെത്തി പാമ്പിനെ പിടികൂടി. എന്നാല്‍ ഇത് തന്നെയാണോ ഉദ്യോഗസ്ഥയെ കടിച്ച പാമ്പെന്ന് ഉറപ്പില്ല.

Content Highlights- A police officer was bitten by a snake while on duty in the Secretariat premises

dot image
To advertise here,contact us
dot image