2023ൽ ലഹരിക്കച്ചവടത്തിന് വളർത്തുനായ്ക്കൾ കാവൽ, ഇന്ന് മറയായി ഈന്തപ്പഴം; ഡോൺ സഞ്ജു സ്ഥിരം കുറ്റവാളി

കല്ലമ്പലത്ത് ലഹരിയുമായി പിടിക്കപ്പെട്ട സഞ്ജു സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്

dot image

തിരുവനന്തപുരം: കല്ലമ്പലത്ത് ലഹരിയുമായി പിടിക്കപ്പെട്ട സഞ്ജു സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. 2023ൽ കല്ലമ്പലം ഞെക്കാട് വളർത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതിയാണ് സഞ്ജു. പൊലീസ് പരിശോധിക്കാനെത്തിയപ്പോൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

അൽപസമയം മുൻപാണ് ഡോൺ സഞ്ജുവിനെയും കൂട്ടാളികളെയും രാസലഹരിയുമായി പൊലീസ് പിടികൂടിയത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍ വില വരുന്ന എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ലഹരി ഒളിപ്പിച്ചുകടത്താണ് ഇവർ ശ്രമിച്ചത്.

മയക്കു മരുന്ന് മാഫിയയുടെ ഇടയില്‍ ഡോണ്‍ എന്നാണ് സഞ്ജു അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തില്‍ രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.

Content Highlights: Sanju, caught with drugs at thiruvananthapuram, traded drugs with dogs security

dot image
To advertise here,contact us
dot image