
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എഐഎസ്എഫ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. വി സി മോഹനൻ കുന്നുമ്മേൽ എത്തുന്നതിന് മുന്നോടിയായാണ് പ്രതിഷേധം ഉണ്ടായത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാൻ തയ്യാറാകാത്തതോടെ എഐഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
കേരളം ഉൾപ്പെടെയുള്ള എല്ലാ സർവകലാശാലകളിലേക്കും ആർഎസ്എസ് ആളുകളെ നിയമിക്കുകയാണെന്നും ഗവർണർ അത്തരത്തിൽ പെരുമാറുന്നുവെന്നും സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. രാജ്യത്തെ ആകെ ഇളക്കിമറിക്കാൻ ആർഎസ്എസ് പരിശ്രമിക്കുമ്പോൾ അപ്പോഴൊന്നും കേരളം കുലുങ്ങിയിട്ടില്ല എന്ന് മോഹനൻ കുന്നുമ്മേൽ ഓർക്കണമെന്നും സനോജ് കൂട്ടിച്ചേർത്തു.
Content Highlights: DYFI, AISF protests at kerala university