മേൽക്കൂര ഇളകി വീഴുന്ന അവസ്ഥയിൽ; ഭിത്തിയിൽ തൊട്ടാൽ ഷോക്കടിക്കും; പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ അപകടാവസ്ഥയിൽ

കെട്ടിടത്തിന് നാൽപത് വർഷത്തെ പഴക്കമുണ്ട്

dot image

പത്തനംതിട്ട: നാല്‍പ്പതിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍. നാല്‍പ്പത്തിയൊന്ന് വര്‍ഷം പഴക്കമുള്ള സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഇളകി വീഴുന്ന അവസ്ഥയിലാണ്. കമ്പികളാകട്ടെ തുരുമ്പെടുത്ത നിലയിലും. ഭിത്തിയില്‍ തൊട്ടാല്‍ ചിലപ്പോള്‍ ഷോക്കടിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സംഘം മൂന്ന് പ്രാവശ്യം പരിശോധന നടത്തിയെങ്കിലും അറ്റകുറ്റപ്പണിക്കുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലേക്ക് എത്തുന്ന സാധാരണക്കാര്‍ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞു തലയിലേക്ക് വീഴുമോ എന്ന ഭയത്തിലാണ്. റിപ്പോര്‍ട്ടര്‍ ലൈവത്തോണ്‍, 'കെട്ടിടങ്ങളില്‍ എന്ത് സുരക്ഷ'.

Content Highlights- Pathanamthitta mini civil station in dangerous condition

dot image
To advertise here,contact us
dot image