
കൊല്ലം: കൊല്ലം അഴീക്കല്‍ തീരത്ത് ഡോള്‍ഫിന്‌റെ ജഡം അടിഞ്ഞു. അഴീക്കല്‍ ഹാര്‍ബറിന് സമീപത്താണ് ജഡം അടിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം മറവുചെയ്യും. ഇന്ന് രാവിലെയാണ് അഴീക്കല്‍ ഹാര്‍ബറിനരികെ ഡോള്‍ഫിന്റെ ജഡം കണ്ടത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം ജഡം കണ്ടത്. ഉടനെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം അവിടെ നിന്ന് മാറ്റി.
നേരത്തെ ആറാട്ടുപുഴ തറയില്‍ കടവിന് സമീപം കണ്ടെയ്നര്‍ അടിഞ്ഞ ഭാഗത്ത് ഡോള്‍ഫിനെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. കണ്ടെയ്‌നര്‍ അടിഞ്ഞ തറയില്‍ക്കടവില്‍ നിന്നു 200 മീറ്ററോളം തെക്കുമാറി അഴീക്കോടന്‍ നഗറിനു സമീപമാണ് ഡോള്‍ഫിന്റെ ജഡം കണ്ടത്. ഓഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തീരദേശം വൃത്തിയാക്കുന്നതിനിടെയാണ് ഡോള്‍ഫിന്‌റെ ജഡം കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ജഡം മറവ് ചെയ്യും.
content highlights:Dolphin's body found on Azhikkal, Kollam