
തിരുവനന്തപുരം: എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ കെട്ടിടം. വാര്‍ഡുകളുള്‍പ്പെടെ വിവിധ കെട്ടിടങ്ങള്‍ ശോചനീയാവസ്ഥയില്‍ ആണ്. പലയിടത്തും സിമന്റ് പാളികള്‍ അടര്‍ന്നിരിപ്പുണ്ട്. മഴക്കാലമായാല്‍ വിള്ളല്‍ വീണ ഭിത്തികളിലൂടെ ചോര്‍ന്നൊലിച്ച് വെള്ളം അകത്തേയ്ക്ക് ഇറങ്ങുന്ന അവസ്ഥയാണ്. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന കെട്ടത്തിലാണ് നീതി മെഡിക്കല്‍ സ്റ്റോറും പ്രവര്‍ത്തിക്കുന്നത്. റിപ്പോര്‍ട്ടര്‍ ലൈവത്തോണ്‍, 'സിസ്റ്റം പരാജയമോ?'.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വയോജന സൗഹൃദ വാര്‍ഡിന് മുന്‍ഭാഗത്തെ തൂണ്‍ പൊളിഞ്ഞ നിലയിലാണ്. രണ്ട് വര്‍ഷം മുന്‍പ് ഈ സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ രോഗികളെ ഇവിടെ നിന്ന് മാറ്റിയിരുന്നു. നിലവില്‍ ഇവിടെ സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് അധികൃതരുടെ അനാസ്ഥയാണ് തുറന്നു കാട്ടുന്നത്.
കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നിരിക്കുന്നത് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ ജീവന് ഭീഷണിയാണെന്ന് നെയ്യാറ്റിന്‍കര നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാങ്കിന്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ട് നഗരസഭയും പൊതുജനങ്ങളും ആശുപത്രി അധികൃതരേയും സര്‍ക്കാരിനേയും സമീപിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights- Neyyatinkara general hospital in dangerous condition found cracks in walls