കടക്കുള്ളില്‍ ഉണ്ടായിരുന്ന ക്യാമറകളും മെമ്മറി കാര്‍ഡും കൊണ്ടുപോയി ഹരിപ്പാടെത്തിയ മോഷണ സംഘം

സംഭവത്തില്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു.

dot image

ആലപ്പുഴ: ഹരിപ്പാട്ടെ മൊബൈല്‍ ഫോണ്‍ കടയില്‍ കയറിയ മോഷ്ടാക്കള്‍ മോഷണം കഴിഞ്ഞു പോയപ്പോള്‍ കടക്കുള്ളില്‍ ഉണ്ടായിരുന്ന ക്യാമറകളും മെമ്മറി കാര്‍ഡും കൊണ്ടുപോയി. ഇതോടെ ദൃശ്യങ്ങള്‍ ലഭ്യമല്ലാതായി.

ചിങ്ങോലി വന്ദികപ്പള്ളി എന്‍ടിപിസി ജംഗ്ഷന് സമീപമുള്ള നിയോ മൊബൈല്‍ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ചിങ്ങോലി ദാറുസ്സലാമില്‍ യാസിറിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നാണ് ആറ് ഫോണുകളും ബ്ലൂടൂത്ത് സ്പീക്കറുകളും ചാര്‍ജറും ഹെഡ്‌സെറ്റും സിസിടിവി ക്യാമറയും അടക്കം നിരവധി സാധനങ്ങള്‍ മോഷണം പോയി. മേശക്കുള്ളില്‍ ഉണ്ടായിരുന്ന 55,000 രൂപയും കവര്‍ന്നു.

ഇരുമ്പ് ഷീറ്റ് കൊണ്ടും ഇരുമ്പ് നെറ്റ് കൊണ്ടും മറച്ച ചുമരുകള്‍ ഒരാള്‍ക്ക് കടക്കാവുന്ന വിധത്തില്‍ മുറിച്ച് മാറ്റിയാണ് മോഷ്ടാക്കള്‍ കടയ്ക്കുള്ളില്‍ കടന്നത്. കടയുടെ ഇരുമ്പ് വാതില്‍ വളച്ച് വിടവുണ്ടാക്കിയത് സാധനങ്ങളുമായി പുറത്തു കടന്നത്.

കനത്ത മഴയുള്ള സമയത്താണ് മോഷണം നടന്നത്. മോഷണ സംഘത്തില്‍ മൂന്നോ അതിലധികമോ ആളുകള്‍ ഉണ്ടാകാമെന്നാണ് സംശയിക്കുന്നത്. 1.10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു.

dot image
To advertise here,contact us
dot image