
കൊച്ചി: സിപിഐഎം സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയില്‍ ഇസ്രയേല്‍ അനുകൂല മുദ്രാവാക്യം മുഴക്കുകയും ബഹളംവെയ്ക്കുകയും ചെയ്ത സ്ത്രീ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശിനി നീത ബ്രൈറ്റ് ഫെര്‍ണാണ്ടസാണ് അറസ്റ്റിലായത്. സെന്‍ട്രല്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഇന്നലെ വൈകിട്ടായിരുന്നു സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ എറണാകുളം നഗരത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചത്. റാലി പുരോഗമിക്കുന്നതിനിടെ ഇവര്‍ അവിടേയ്ക്ക് എത്തുകയും ഇസ്രയേല്‍ അനുകൂല മുദ്രാവാക്യം മുഴക്കുകയുമായികുന്നു. ഇസ്രയേല്‍ പതാക ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
Content Highlights- Mattanchery native woman arrested for raise israel support slogan in cpim rally