
കൊച്ചി: എറണാകുളം കാലടിയിൽ കെഎസ്ആർടിസി ബസിൻ്റെ കീ ഊരി എറിഞ്ഞ സംഭവത്തിൽ ടൂറിസ്റ്റ് ബസ് ജീവനക്കാർ കസ്റ്റഡിയിൽ. ചാലക്കുടിയിൽ നിന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാരെ കസ്റ്റഡിയിെടുത്തത്. ഇന്നലെ രാത്രിയിൽ കെഎസ്ആർടിസി ജീവനക്കാരും ടൂറിസ്റ്റ് ബസ്സ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്നായിരുന്നു സംഭവം.
പെരുമ്പാവൂർ ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസും എരുമേലിയിലുള്ള ഫെറ എന്ന ടൂറിസ്റ്റ് ബസും തമ്മിൽ നടന്ന മത്സരയോട്ടത്തിൽ കെഎസ്ആർടിസി ബസ് എതിർ വശത്തുകൂടെ വരികയും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നാണ് ടൂറിസ്റ്റ് ബസ് ജീവനക്കാർ ഉന്നയിക്കുന്ന ആരോപണം. തുടർന്ന് കെഎസ്ആർടിസി ബസിൽ കയറി ടൂറിസ്റ്റ് ബസ് ജീവനക്കാർ ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു.
ഒടുവിൽ തർക്കം മൂർച്ഛിച്ഛത്തോടെ കെഎസ്ആർടിസി ബസിന്റെ കീ ടൂറിസ്റ്റ് ബസ് ജീവനക്കാർ ഊരിയെടുത്ത് വലിച്ചെറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നീണ്ട നേരം ഗതാഗതം തടസപ്പെട്ടു.
content highlights:Tourist bus employee in custody after throwing away KSRTC bus key