
ഇന്ത്യയുമായുള്ള ഏഷ്യ കപ്പിലെ ഹസ്ത ദാന വിവാദത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ രൂക്ഷമായി വിമർശിച്ച് മുൻ പാക് താരം റാഷിദ് ലത്തീഫ്. യഥാർത്ഥ പ്രശ്നം പരിഹരിക്കുന്നതിന് പകരം മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ലക്ഷ്യം വച്ചുകൊണ്ട് ബോർഡ് തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐ സിസിയുടെ പെരുമാറ്റച്ചട്ടത്തിലോ മറ്റോ എവിടെയും പരാമർശിച്ചിട്ടില്ലാത്തതിനാൽ ഹസ്തദാനം ചെയ്യാത്തത് പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കാനാവില്ലെന്ന് ലത്തീഫ് പറഞ്ഞു.
'ഒരു ഹസ്തദാനം അത്യാവശ്യമായിരുന്നു. വർഷങ്ങളായി തുടരുന്ന ഒരു പാരമ്പര്യമാണിത്. ഞങ്ങൾ കളിക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിൽ പിരിമുറുക്കളുണ്ടായിരുന്നു. ആ സമയങ്ങളിൽ പോലും ഞങ്ങൾ പരസ്പരം മുറികൾ സന്ദർശിക്കാറുണ്ടായിരുന്നു, എന്നാൽ അത് നിർബന്ധിക്കാൻ പാടില്ല', ലത്തീഫ് കൂട്ടിച്ചേർത്തു.
മത്സരത്തിലെ ടോസിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായി ഹസ്തദാനം നടത്തരുതെന്ന് നിര്‍ദേശിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറുമെന്ന് പാകിസ്താൻ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പാകിസ്താന്‍റെ ആവശ്യം ഐസിസി തള്ളി.
ഏഷ്യാ കപ്പിൽ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്.
Content Highlights: ormer player criticizes PCB