
തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടനാണ് ധനുഷ്. നടൻ ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതും. ഇപ്പോഴിതാ സിനിമയുടെ ഓഡിയോ ലോഞ്ചിൽ നടനോട് ചോദിച്ച ഒരു ചോദ്യമാണ് ശ്രദ്ധ നേടുന്നത്. നിങ്ങളുടെ കഴുത്തിലെ കരുങ്കാളി മാലയെക്കുറിച്ച് പറയൂ എന്നായിരുന്നു ധനുഷിനോട് അവതാരക ചോദിച്ചത്. ധനുഷ് മാത്രമല്ല നിരവധി പ്രമുഖ താരങ്ങളുടെ കഴുത്തിൽ ഇത്തരത്തിലുള്ള രുദ്രാക്ഷ മലകൾ സ്ഥിരമായി കാണാറുണ്ട്.
ഒരു പോസറ്റീവ് എനർജി ഇവ നൽകുമെന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ തനിക്ക് അത്ര പവർ ഒന്നും മാല നൽകുന്നില്ലെന്ന് നടൻ പറഞ്ഞു. ഇത് തന്റെ മുത്തശ്ശന്റെ മാല ആണെന്നും ഇത് ധരിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹം കൂടെ ഉള്ളത് പോലെ തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'സത്യം പറഞ്ഞാൽ ഇത് ഏത് മാലയാണെന്ന് എനിക്കറിയില്ല. ഇത് എന്റെ മുത്തശ്ശന്റെ ഫോട്ടോയിൽ തൂക്കിയിട്ടിരുന്നതാണ്. മുത്തശ്ശൻ ജപിച്ചു കൊണ്ടിരുന്ന മാലയാണിത്. അദ്ദേഹം മരിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ ഫോട്ടോയിൽ തൂക്കിയിട്ടു. ഒരുദിവസം ആ മാല എനിക്ക് തരുമോ എന്ന് ഞാൻ മുത്തശ്ശിയോട് ചോദിച്ചു.
Q: Tell us about your Karungali Maalai❓#Dhanush: I promise don't know which Maalai this is😀. It was in my Grandfather's photo(Janam Maalai). I asked it & grandmother gave. Many say if we wear this, they will get power, but nothing like that😂🔥 pic.twitter.com/thLRJwF85o
— AmuthaBharathi (@CinemaWithAB) September 15, 2025
അവർ ഉടനെ ആ ഫോട്ടോയ്ക്ക് മുൻപിൽ പോയി നിന്നുകൊണ്ട് പറഞ്ഞു, നിങ്ങൾക്ക് എത്ര മക്കളുണ്ട്, എന്നാൽ ഇവനാണ് ആ മാല വേണമെന്ന് പറഞ്ഞത് എന്നൊക്കെ. അങ്ങനെ പറഞ്ഞു കൊണ്ട് മുത്തശ്ശി ആ മാലയെടുത്ത് മന്ത്രങ്ങൾ ചൊല്ലി എന്റെ കഴുത്തിൽ ഇട്ട് തന്നു. അന്ന് മുതൽ അദ്ദേഹത്തിന്റെ ആശിർവാദം എന്റെ കൂടെയുള്ളതു പോലെ, എനിക്കൊരു രക്ഷാകവചമായി അദ്ദേഹം എന്റെ കൂടെ തന്നെ ഉള്ളതു പോലെ എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാനിത് ധരിക്കുന്നത്. കുറേ ആളുകൾ പറയും ഈ മാല ധരിച്ചാൽ അത് കിട്ടും ഇത് കിട്ടും പവർ വരുമെന്നൊക്കെ. അങ്ങനെയൊന്നുമില്ല, ഇതെന്റെ മുത്തശ്ശന്റെ മാലയാണ്. അല്ലാതെ മറ്റൊന്നുമില്ല', ധനുഷ് പറഞ്ഞു.
content highlights: Dhanush talks about the chain he is wearing