
ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടന്നതിന് ശേഷം ഒരുപാട് വിവാദങ്ങളുണ്ടായിരുന്നു. മത്സരത്തിന് ശേഷം ഇരു ടീമുകളും ഹസ്തദാനം ചെയ്തില്ലായിരുന്നു. ഇതിനെതിരെ പാകിസ്താൻ ക്രിക്കറ്റ് ബോർഡും ആരാധകരും മുൻ താരങ്ങളുമെല്ലാം രംഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ഏറ്റുമുട്ടിയതിനാൽ തന്നെ ഈ വിജയം പഹൽഗാം ഇരകൾക്കും ഇന്ത്യൻ സൈനികർക്കും വേണ്ടി സമർപ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു.
മത്സരത്തിന് ശേഷം ഐസിസി ചെയർമാനായ ജയ് ഷായും ബിജെപി എംപി അനുരാഗ് താക്കൂറും മുൻ പാകിസ്താൻ താരം ഷാഹിദ് അഫീദിയും ഒരുമിച്ചിരുന്ന് കളി കാണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏഷ്യാ കപ്പ് മത്സരം കാണുവാൻ ഇവരെല്ലാം ഒരുമിച്ചായിരുന്നു എന്നും എന്നാൽ പാകിസ്താൻ താരങ്ങൾക്ക് കൈകൊടുക്കാൻ ഇന്ത്യക്ക് സാധിക്കില്ലെന്ന തരത്തിലായിരുന്നു വീഡിയോ വൈറലായത്.
ഒരുപാട് അക്കൗണ്ടുകളിൽ നിന്നും ഈ വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണ്? ഇത് ഈ ഏഷ്യാ കപ്പിലെ വീഡിയോ അല്ലെന്ന് വീഡിയോ സൂക്ഷിച്ച് നോക്കിയാൽ തന്നെ മനസിലാകും. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ മത്സരത്തിൽ നിന്നുമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയുടെ ബാനറുകൾ സ്റ്റേഡിയത്തിൽ കാണാം.
🚨 Fact-Check
— Facts icon (@imakash_5) September 16, 2025
A viral video claims Jay Shah & Shahid Afridi met on Sept 14 (Asia Cup).
✅ Truth: Video is from ICC Champions Trophy, Feb 2025 in Dubai, not Asia Cup.
No such meeting happened during Asia Cup.
Don’t fall for fake claims! ⚠️#FactCheck #JayShah #ShahidAfridi pic.twitter.com/mPcvuaejMp
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറിനും മുമ്പ് നടന്ന മത്സരമായിരുന്നു ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാക് പോരാട്ടം. അന്ന് ഇന്ത്യ വിജയിച്ചു.
Content Highlights- Fact Check Of Viral Video of JayShah and Shahid Afridi Watching game together