
കൊച്ചി: ആലുവയില്‍ ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കയറിനിന്ന വയോധികന് അതേ ട്രെയിന്‍ തട്ടി മരിച്ചു.വരാപുഴ നീറിക്കോട് സ്വദേശി 71 വയസ്സുകാരന് മുരളിയാണ് മരിച്ചത്. ഇന്ന് രാവിലെ 8.30ന് ആലുവ റെയില്വേ് സ്റ്റേഷനിലാണ് സംഭവം. ദൂരെ നിന്ന് ട്രെയിന്‍ വരുന്നതു കണ്ട് മുരളി കുട ചൂടി സാവധാനം പ്ലാറ്റ്ഫോമില്‍ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.
ട്രെയിന്‍ അടുത്ത് എത്തിയപ്പോള്‍ കുട ചൂടി തന്നെ ട്രാക്കിലേക്ക് കയറി നിന്നു. മുരളിയെ ഇടിച്ചുതെറിപ്പിച്ച് ട്രെയിന്‍ കടന്നു പോയപ്പോഴാണ് സമീപത്ത് നിന്നവരെല്ലാം വിവരമറിയുന്നത്. ചെന്നൈ-ആലപ്പുഴ ട്രെയിനാണ് മുരളിയെ ഇടിച്ചു തെറിപ്പിച്ചത്.പോസ്റ്റ്മോാര്ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
content highlights: Elderly man dies after being hit by train while standing on tracks with umbrella