ദേശീയ ഗാനസമയത്ത് ബഹളം വെച്ചു; കുട്ടികളെ ഏത്തമീടിപ്പിച്ച ടീച്ചര്‍ മാപ്പ് ചോദിച്ചു, വിശദീകരണം തേടി

കുട്ടികളെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചു എന്നാണ് പരാതി.

dot image

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ അധ്യാപിക ഏത്തമിടീപ്പിച്ചതായി പരാതി. കോട്ടണ്‍ഹില്‍ സ്‌കൂളിലെ അധ്യാപിക ദരീഫയ്ക്ക് എതിരെയാണ് പരാതി. ദേശീയ ഗാനസമയത്ത് ബഹളം വെച്ചതിനായിരുന്നു ടീച്ചറുടെ നടപടി.

കുട്ടികളെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചു എന്നാണ് പരാതി. രേഖാമൂലം രക്ഷാകര്‍ത്താക്കള്‍ പരാതി നല്‍കിയിട്ടില്ലെന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക പറഞ്ഞു. ടീച്ചര്‍ കുട്ടികളോടും രക്ഷാകര്‍ത്താക്കളും മാപ്പ് ചോദിച്ചെന്നും വിവരം ഡിഇഓയെ അറിയിച്ചെന്നും അധ്യാപികയില്‍ നിന്ന് വിശദീകരണം വാങ്ങി എന്നും പ്രധാനാധ്യാപിക പറഞ്ഞു.

Content Highlights: The complaint is against a teacher at Cottonhill School trivandrum

dot image
To advertise here,contact us
dot image