അധ്യാപിക ചാലക്കുടി പുഴയിൽ ചാടി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് സിന്തോള്‍ ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്

അധ്യാപിക ചാലക്കുടി പുഴയിൽ ചാടി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
dot image

ചാലക്കുടി: തീവണ്ടിയില്‍ നിന്നും അധ്യാപിക ചാലക്കുടി പുഴയിലേക്ക് വീണു മരിച്ച സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ചെറുതുരുത്തി ഗവ. ഹയര്‍സെക്കണ്ടറി അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. അതേസമയം ട്രെയിനില്‍ നിന്നും യുവതി ചാടുന്നത് കണ്ട യുവാവാണ് പൊലീസിനെ വിവരം അറിയിച്ചത്.

കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് സിന്തോള്‍ ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ബേപ്പൂര്‍ ഗവ. സ്‌കൂള്‍ അധ്യാപികയായിരുന്നു. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ് സിന്തോള്‍. വാടക വീട് തരപ്പെടുന്നതുവരെ ചാലക്കുടിയിലെ വീട്ടില്‍ നിന്നും ജോലിക്ക് പോയി വരാനായിരുന്നു തീരുമാനം.

വീട്ടുകാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നിലമ്പൂരില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ ബുധനാഴ്ച രാത്രി എഴ് മണിക്ക് ചാലക്കുടി പാലത്തിലെത്തിയപ്പോഴാണ് സിന്തോള്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങേണ്ടിയിരുന്ന സിന്തോള്‍ അവിടെയിറങ്ങാതെ സ്റ്റേഷന്‍ കഴിഞ്ഞുവരുന്ന ചാലക്കുടി പുഴയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ അന്നനാട് കുടുങ്ങപ്പുഴ അമ്പലക്കടവ് പരിസരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Content Highlights: Chalakudy police Register case over Teacher death

dot image
To advertise here,contact us
dot image