'പിണറായി വിജയൻ ഭക്ഷണം കഴിച്ച കാര്യം നമ്മൾ പറഞ്ഞിട്ടില്ലല്ലോ';വിവാദങ്ങളിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് K മുരളീധരൻ

ദുരന്തത്തെ പോലും രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെ മുരളീധരന്‍

'പിണറായി വിജയൻ ഭക്ഷണം കഴിച്ച കാര്യം നമ്മൾ പറഞ്ഞിട്ടില്ലല്ലോ';വിവാദങ്ങളിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് K മുരളീധരൻ
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റര്‍ യാത്രയെയും വിരുന്നില്‍ പങ്കെടുത്തതിനെയും ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ വിഷയ ദാരിദ്ര്യമാണെന്ന് മന്ത്രി വിമര്‍ശിച്ചു. ഉച്ചക്ക് ആരായാലും ഭക്ഷണം കഴിക്കുമെന്നും ദുരന്തത്തെ പോലും രാഷ്ട്രീയവത്കരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

'പിണറായി വിജയന്‍ ഭക്ഷണം കഴിച്ച കാര്യം നമ്മള്‍ പറഞ്ഞിട്ടില്ലല്ലോ. ഹെലികോപ്ടര്‍ ആവശ്യത്തിന് ഉപയോഗിക്കാനുള്ളതാണ്. ഔദ്യോഗിക ആവശ്യത്തിനാണ് ഉപയോഗിച്ചത്. പോകുന്ന വഴിയില്‍ ഭാര്യാ പിതാവിനെ കണ്ടതാണ്. കണ്ടില്ലെങ്കില്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് നിങ്ങള്‍ തന്നെ പറയും', കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം മഴക്കെടുതികള്‍ക്ക് പിന്നാലെ പകര്‍ച്ചവ്യാധികളില്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പ് മരുന്ന് എത്തിക്കാത്തത് കൊണ്ട് ആര്‍ക്കും എലിപ്പനി വരില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ക്യാമ്പുകളിലും ആവശ്യത്തിന് മരുന്ന് എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരുന്നുകളില്ല എന്ന ഒരു പരാതിയും ആരോഗ്യവകുപ്പിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഴക്കാല ശുചീകരണ പ്രവര്‍ത്തനം നടക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ മരുന്നുകളുടെ ക്ഷാമം ഇല്ല. സര്‍ക്കാരിന് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ സംസ്ഥാനത്ത് 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്.

Also Read:

വരുന്ന നാല് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെയും വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. നാളെ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴം വെള്ളി ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് തുടരും.

Content Highlights: Health Minister K Muraleedharan has backed Chief Minister V D Satheesan over his helicopter journey

dot image
To advertise here,contact us
dot image