
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പ്രശസ്തയാകാൻ ട്രെയിനിനകത്ത് യുവതിയുടെ സാഹസികത. നാഗർകോവിൽ സ്വദേശി ഷക്കീല ബാനുവാണ് ഓടുന്ന ട്രെയിനിനുള്ളിൽ സാഹസിക പ്രകടനം നടത്തിയത്.
നമ്മക്കൽ - നാഗർകോവിൽ ട്രെയിനിൻ്റെ വാതിൽപ്പടിയിലേയ്ക്ക് ഇറങ്ങി നിന്ന് നിന്ന് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇവർ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്.
ഇതോടെയാണ് യുവതി സാഹസയാത്ര പുറം ലോകം അറിഞ്ഞത്. ഇതോടെ യുവതിക്കെതിരെ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Content Highlights:Woman dances on train doorstep to become trending on social media