നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മാനിനെ കറിവെച്ചു കഴിച്ചു;സുൽത്താൻ ബത്തേരിയിൽ നാലുപേർ വനംവകുപ്പിന്റെ പിടിയിൽ

തോട്ടാമൂല വന മേഖലയിൽ ഉച്ചയോടെയായിരുന്നു സംഭവം

dot image

കൽപറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ മാനിനെ കറിവെച്ചു കഴിച്ച സംഭവത്തിൽ നാലുപേർ വനംവകുപ്പിന്റെ പിടിയിൽ. നൂൽപുഴ സ്വദേശി സുനിൽ, സന്തോഷ്, രാധാകൃഷ്ണൻ, ശിവരാമൻ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.

തോട്ടാമൂല വന മേഖലയിൽ ഉച്ചയോടെയായിരുന്നു സംഭവം. നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ മാനിനെയാണ് നാലംഗസംഘം കറിവെച്ച് കഴിച്ചത്. സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു.

Content Highlights: Four people arrested by the Forest Department for eating deer curry in Sultan Bathery

dot image
To advertise here,contact us
dot image