
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ രാമന്തളിയില്‍ പിതാവിന്‌റെ കാല്‍ മകന്‍ തല്ലിയൊടിച്ചു.സംഭവത്തില്‍ കല്ലേറ്റും കടവ് സ്വദേശി അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. 76 വയസ്സുകാരനായ പിതാവ് അമ്പുവിന്‌റെ കാലാണ് മകന്‍ തല്ലിയൊടിച്ചത്.
സ്വത്ത് ഭാഗം വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. മരത്തടി കൊണ്ടാണ് മകന്‍ പിതാവിന്‌റെ കാല്‍മുട്ട് തല്ലിയൊടിച്ചത്. വീടിനോട് ചേര്‍ന്ന കട വരാന്തയില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ച്ച ആണ് ആക്രമണം നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
content highlights: The property must be divided now; Son arrested for breaking his father's knee when he refused