കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ കൊലപാതകം: പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ്

അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന് പയ്യാവൂര്‍ എസ്എച്ച്ഒ ട്വിങ്കിള്‍ ശശി

dot image

കണ്ണൂര്‍: കാഞ്ഞിരക്കൊല്ലിയിലെ കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് പൊലീസ്. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന് പയ്യാവൂര്‍ എസ്എച്ച്ഒ ട്വിങ്കിള്‍ ശശി അറിയിച്ചു. കൊല്ലപ്പണിക്കാരനായ കൊല്ലപ്പെട്ട നിധീഷ് നേരത്തെ നാടന്‍ തോക്ക് നിര്‍മിച്ച് നല്‍കിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ഇവിടെ പരിശോധന നടത്തിയിരുന്നുവെന്നും എന്നാല്‍ തോക്ക് കണ്ടെത്തിയിട്ടില്ലെന്നും ട്വിങ്കിള്‍ പറഞ്ഞു. എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാവിലെയാണ് കാഞ്ഞിരക്കൊല്ലിയില്‍ നിധീഷിനെ രണ്ടംഗ സംഘം കൊലപ്പെടുത്തിയത്.

തടസം നിന്ന ഭാര്യ ശ്രുതിക്കും വെട്ടേറ്റിട്ടുണ്ട്. ശ്രുതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനോട് ചേര്‍ന്നുള്ള പണിസ്ഥലത്തെത്തിയ രണ്ട് പേര്‍ നിധീഷുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. പിന്നാലെ വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ കടന്നു കളഞ്ഞു.

Content Highlights: Police say financial transaction behind Murder in Kanjirakolli

dot image
To advertise here,contact us
dot image