കോഴിക്കോട് കായക്കൊടിയിൽ ഭൂചലം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കൽ വിഭാഗം; റിപ്പോ‍‍ർട്ട് കലക്ട‍‍ർക്ക് കൈമാറും

ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജിക്കൽ വിഭാഗം

dot image

കോഴിക്കോട്: കുറ്റ്യാടി കായക്കൊടി എള്ളിക്കാംപാറയിൽ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കൽ വിഭാഗം. ഭൂമിക്കടിയിൽ ചെറിയ ചലനം ഉണ്ടായിട്ടുള്ളതാകാമെന്നും വിശദ പരിശോധനക്ക് ശുപാർശ ചെയ്യുമെന്നും ജിയോളജിക്കൽ വിഭാഗം വ്യക്തമാക്കി. റിപ്പോർട്ട് നാളെ കലക്ടർക്ക് സമർപ്പിക്കുമെന്നും ജിയോളജിസ്റ് സി എസ് മഞ്ജു വ്യക്തമാക്കി.

ഇതിൽ വിശദമായ പരിശോധന നടത്തേണ്ടത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ്. നിലവിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജിക്കൽ വിഭാഗം വ്യക്തമാക്കി. ഇന്നലെയായിരുന്നു കുറ്റ്യാടി കായക്കൊടി എള്ളിക്കാംപാറയിൽ ഭൂചലനമുണ്ടായതായി അനുഭവപ്പെട്ടത്.

4, 5 വാർഡുകളിലായി എളളിക്കാംപാറ, കാവിൻ്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിൽ ഭൂചലനം ഉണ്ടായെന്നായിരുന്നു പ്രദേശവാസികൾ പറഞ്ഞത്. രാത്രി 7:30ഓടെ ആയിരുന്നു സംഭവം. ഇതിനൊപ്പം അന്തരീക്ഷത്തിൽ നിന്ന് ഒരു പ്രത്യേക ശബ്ദം അനുഭവപ്പെട്ടുവെന്നും നാട്ടുകാർ പറഞ്ഞു.

Content Highlights:Geological department says no earthquake has been confirmed in kayakodi kozhikode

dot image
To advertise here,contact us
dot image