കോഴിക്കോട് കായക്കൊടിയിൽ ഭൂചലനമുണ്ടായതായി നാട്ടുകാർ; ആശങ്ക

കായക്കൊടി പഞ്ചായത്തിലെ 4, 5 വാർഡുകളിലാണ് ഭൂചലനമുണ്ടായത്

dot image

കോഴിക്കോട്: കുറ്റ്യാടി പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. കായക്കൊടി എള്ളിക്കാംപാറയിലാണ് ഭൂചലനമുണ്ടായതായി നാട്ടുകാര്‍ അറിയിക്കുന്നത്. കായക്കൊടി പഞ്ചായത്തിലെ 4, 5 വാർഡുകളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഭൂചലനം അനുഭവപ്പെട്ടതായാണ് നിലവിലെ വിവരം. ഇന്നലെ രാവിലെ 7.30-നാണ് ചെറിയ രീതിയിൽ ഭൂചലനം ആദ്യം ഉണ്ടായത്. ഇന്ന് വൈകിട്ട് 7.30 ഓടെ വീണ്ടും ഭൂചലനമുണ്ടായി. ഇന്ന് കുറച്ചുകൂടി ശക്തിയിലാണ് അനുഭവപ്പെട്ടതെന്നും പ്രദേശവാസികള്‍ പറയുന്നു.

സെക്കന്റുകൾ മാത്രം നീണ്ടു നിന്ന ഭൂചലനത്തെത്തുടർന്ന് അന്തരീക്ഷത്തിൽ പ്രത്യേക ശബ്ദം അനുഭവപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. പരിഭ്രാന്തരായ ജനം വീടുവിട്ട് പുറത്തിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരോട് സ്ഥലത്ത് പരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. നാളെ വിദഗ്ധസംഘം പരിശോധന നടത്തും.

Content Highlights: Locals says an earthquake happened in Kuttiyadi

dot image
To advertise here,contact us
dot image