

കൊച്ചി: ആഫ്രിക്കയിലെ മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ എറണാകുളം എടയ്ക്കാട്ടുവയല്‍ സ്വദേശി ഇന്ദ്രജിത്ത് സന്തോഷിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇന്ദ്രജിത്തിന്റെത് തന്നെയെന്ന് കുടുംബം തിരിച്ചറിഞ്ഞു. കമ്പനി അധികൃതരാണ് മൃതദേഹം ലഭിച്ച വിവരം കുടുംബത്തെ അറിയിച്ചത്. രണ്ടാഴ്ചയിലേറെയായി നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.
ഒക്ടോബര്‍ 16-ന് നടന്ന അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗ്, പിറവം സ്വദേശി ഇന്ദ്രജിത്ത് ഉള്‍പ്പെടെ അഞ്ചു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതോടെ, ഈ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളികളുടെ എണ്ണം രണ്ടായി. ബെയ്‌റ തുറമുഖത്തുനിന്ന് 31 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന സീ-ക്വസ്റ്റ് കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോവുകയായിരുന്ന ബോട്ടാണ് ഒക്ടോബര്‍ 16-ന് പുലര്‍ച്ചെ കപ്പലിനടുത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.
Content Highlight; Body of Piravom native found after Mozambique boat accident