കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു

സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കോളറ കേസാണിത്

dot image

ആലപ്പുഴ: കോളറ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി നീരേറ്റുപുറം പുത്തന്‍പറമ്പില്‍ രഘു പി ജി (48) ആണ് മരിച്ചത്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. രഘുവിനെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. രഘുവിന്റെ രോഗ ഉറവിടവും ഇതുവരെ കണ്ടെത്താനായിരുന്നില്ല.

സംസ്ഥാനത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ കോളറ കേസാണിത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ 63 കാരന്‍ കഴിഞ്ഞദിവസം കോളറ ബാധിച്ച് മരിച്ചിരുന്നു.

Content Highlights: native of alappuzha who was undergoing treatment for cholera has died

dot image
To advertise here,contact us
dot image