
ആലപ്പുഴ: കസ്റ്റഡിയിലിരിക്കവെ സ്വർണവ്യാപാരി മരിച്ച സംഭവത്തിൽ കൂടുതൽ കണ്ടെത്തൽ. സയനൈഡ് ഉള്ളിൽ ചെന്നതാണ് മരണകാരണം എന്ന് സ്ഥിരീകരിച്ചു. പൊന്നാട് പണിക്കപ്പറമ്പിൽ രാധാകൃഷ്ണനാണ് കസ്റ്റഡിയിരിക്കെ സയനൈഡ് ഉള്ളിൽ ചെന്ന് മരിച്ചത്. ജ്വല്ലറി ഉടമയായ രാധാകൃഷ്ണൻ്റെ കടയിൽ നിന്ന് ലഭിച്ചതാണോ സയനൈഡ് എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. മോഷണമുതൽ വാങ്ങിയെന്ന കേസിലാണ് രാധാകൃഷ്ണനെ കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
Content Highlights- Gold trader dies in custody, cause of death found to be cyanide, police criticized