കോഴിക്കോട് മെഡിക്കൽ കോളേജിലെ തുടർച്ചയായ തീപിടിത്തം; പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ രാഘവൻ എംപി

തീപിടിത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം

dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ തുടർച്ചയായ തീപിടിത്തത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ രാഘവൻ എംപി. തീപിടുത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. തീ പിടുത്തത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെയും വൈദ്യുത സാമഗ്രികളുടെയും ഫിറ്റ്നസ് ഉറപ്പ് വരുത്തണമെന്നും കത്തിൽ ഉന്നയിക്കുന്നു.

ഇന്നലെ വൈകിട്ടും ഇതിന് മുൻപ് മെയ് രണ്ടിനുമാണ് സമാനമായ രീതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് പുക ഉയർന്നത്. ഓപ്പറേഷൻ തിയേറ്ററും അതിനോടനുബന്ധിച്ചുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത് ആറാം നിലയിലാണ്.

എന്നാൽ മെയ് രണ്ടിന് സ്ഥലത്തെ ബാറ്ററികൾ കത്തിയത് മൂലമായിരുന്നു പുക ഉയർന്നത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. രോഗികളെ മാറ്റുകയും ചെയ്തിരുന്നു.

Content Highlights: Fire at Medical College; MK Raghavan writes to Prime Minister

dot image
To advertise here,contact us
dot image