എം ആർ അജിത് കുമാറിനെതിരായ കേസ്; അന്വേഷണ റിപ്പോർട്ട് സമര്‍പ്പിച്ചില്ല, വിജിലന്‍സിന് കോടതിയുടെ ശകാരം

സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്

dot image

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ വിജിലന്‍സിന് കോടതിയുടെ ശകാരം. തിരുവനന്തപുരം വിജിന്‍സ് കോടതിയുടേതാണ് ശകാരം. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് തയ്യാറായില്ല.

സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ സര്‍ക്കാരിന് എന്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നതായിരുന്നു കോടതിയുടെ ശകാരം. ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ കോടതിയില്‍ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഈ മാസം 12ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

നേരത്തെ പലതവണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് സാവകാശം തേടിയിരുന്നു. അഡ്വ. നാഗരാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Content Highlights: Case against MR Ajith Kumar report court scolds Vigilance

dot image
To advertise here,contact us
dot image