
ഒമാനില്‍ അക്കൗണ്ടിംഗ്, ഫിനാന്‍സ്, ഓഡിറ്റിംഗ്, എന്‍ജിനിയറിംഗ്, ലോജിസ്റ്റിക്സ് മേഖലകളിലെ പ്രൊഫഷനല്‍ സര്‍ട്ടിഫിക്കേഷനുളള രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ചു. സെപ്തംബര്‍ ഒന്നിന് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് നടപടി. ഈ മേഖലകളില്‍ നിലവില്‍ ജോലി ചെയ്യുന്നവരും പുതിയതായി എത്തുന്നവരുമായ എല്ലാ തൊഴിലാളികള്‍ക്കും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റേഷന്‍ നിര്‍ബന്ധനമാണ്.
അക്കൗണ്ടിംഗ്, ഫിനാന്‍സ്, ഓഡിറ്റിംഗ് എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സെക്ടര്‍ സ്‌കില്‍സ് യൂണിറ്റില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. എന്‍ജിനീയര്‍മാര്‍ ഫ്രൊഫഷനല്‍ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റിനായി ഒമാന്‍ സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സില്‍ അപേക്ഷ നല്‍കണം. ലോജിസ്റ്റിസ്‌ക് മേഖലയിലുള്ളവര്‍ക്ക് മന്ത്രാലത്തിന്റെ പ്രത്യേക ലിങ്ക് വഴി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കാം.
ഈ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്വദേശികളും വിദേശികളും നിശ്ചിത് സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റേഷന്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഒന്നിന് ശേഷം പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കും നിലവിലുള്ളവ പുതുക്കുന്നതിനും സര്‍ട്ടിഫിക്കറ്റേഷന്‍ ബാധകമായിരിക്കും.
Content Highlights: New certification and licensing requirements for finance and logistics professionals in Oman