
തിരുവനന്തപുരം: 'മറുനാടന്‍ മലയാളി' ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശി നല്‍കിയ അപകീര്‍ത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്തത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്നും അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്നുമാണ് പരാതി. കുടപ്പനക്കുന്നിലെ വീട്ടിൽ നിന്നാണ് സൈബർ പൊലീസ് ഷാജൻ സ്കറിയയെ കസ്റ്റഡിയിൽ എടുത്തത്.
Content Highlights: YouTube channel owner Shajan Skaria in custody