പുക ഉയരാൻ കാരണം യുപിഎസ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ട്; പ്രതികരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട്

കാഷ്വാലിറ്റി ബ്ലോക്കിലെ യുപിഎസ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമെന്ന് ഡോ ശ്രീജയൻ റിപ്പോർട്ടറിനോട് പറഞ്ഞു

dot image

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയർന്നതിൽ പ്രതികരിച്ച് മെഡിക്കൽ സൂപ്രണ്ട് ഡോ ശ്രീജയന്‍. കാഷ്വാലിറ്റി ബ്ലോക്കിലെ യുപിഎസ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമെന്ന് ഡോ ശ്രീജയൻ റിപ്പോർട്ടറിനോട് പറഞ്ഞു.

ചെറിയ രീതിയിലാണ് തീ പിടിച്ചത്. എന്നാൽ അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിൽ പുക നിയന്ത്രണ വിധേയമാണെന്നും അത്യാഹിതവിഭാ​ഗത്തിലെ രോ​ഗികളെ ഒഴിപ്പിച്ച് മറ്റ് ബ്ലോക്കുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. രോഗികളെല്ലാം സുരക്ഷിതരാണെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ന് രാത്രി ഏഴരയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്.

ഉടൻ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിച്ചു. അതേ സമയം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശം നല്‍കി.

content highlights : short circuit in the UPS room; Kozhikode Medical College Superintendent responded

dot image
To advertise here,contact us
dot image