കൈക്കൂലി ഉൾപ്പടെയുള്ള തൊഴിൽ ക്രമക്കേട് പതിവാക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് വനം വകുപ്പ്

പരുത്തിപ്പള്ളി റേഞ്ചിലെ ക്രമക്കേടിൽ ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു

dot image

തിരുവനന്തപുരം: ക്രമക്കേട് പതിവാക്കിയ ഫോറസ്റ്റ് ഓഫീസറെ തിരിച്ചെടുത്ത് വനംവകുപ്പ്. പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൽ സുധീഷിനെ തിരിച്ചെടുത്തു. നിരവധി പരാതികൾ നിലനിൽക്കുന്ന ഉദ്യോഗസ്ഥനാണ് സുധീഷ്. പരുത്തിപ്പള്ളി റേഞ്ചിലെ ക്രമക്കേടിൽ ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. കൈക്കൂലി വാങ്ങിയതിനുൾപ്പടെ നിരവധി തവണയാണ് ഇയാൾ നടപടി നേരിട്ടത്. തിരിച്ചെടുത്തത് വിരമിക്കാൻ ഒരു മാസം ബാക്കിനിൽക്കെയാണ് എന്നതും ശ്രദ്ധേയമാണ്.

ജാമ്യത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുധീഷിനെ തിരിച്ചെടുത്തത്. മൂന്ന് തമിഴ്നാട് സ്വദേശികൾ ഇരു തല മൂരിയെ കടത്താൻ ശ്രമിച്ച കേസിലെ വണ്ടി ഉടമ പിടിക്കപ്പെടാതിരിക്കാൻ ഒന്നര ലക്ഷം രൂപ ഇയാൾ കൈക്കൂലി വാങ്ങിയിരുന്നുവെന്നതാണ് കേസ്. ഇതുകൂടാതെ പ്രൊഫസറായ വയോധികനെയും മകനെയും വാഹന പരിശോധനയ്ക്കിടയിൽ ഇയാൾ മർദ്ദിച്ച ഗുരുതര പരാതിയും നിലനിൽക്കുന്നുണ്ട്.

Content Highlights- Forest Department reinstates officer who engaged in labor irregularities including bribery

dot image
To advertise here,contact us
dot image