കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം; എഎസ്‌ഐക്ക് കുത്തേറ്റു

എഎസ്‌ഐയെ കുത്തിയ സംഭവത്തിലും അര്‍ജാസിനെതിരെ കേസെടുത്തു

dot image

കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമത്തിനിടെ കഞ്ചാവ് കേസ് പ്രതി ആക്രമിക്കുകയായിരുന്നു. എഎസ്‌ഐ ബാബുവിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. കഞ്ചാവ് കേസ് പ്രതിയായ പയ്യാനക്കല്‍ സ്വദേശി അര്‍ജാസിനെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയതായിരുന്നു എഎസ്‌ഐ ബാബു അടക്കമുള്ള പൊലീസ് സംഘം. പിടികൂടാനുള്ള ശ്രമത്തിനിടെ അര്‍ജാസ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അര്‍ജാസ് എഎസ്‌ഐയെ കുത്തി. തൊട്ടുപിന്നാലെ പൊലീസുകാര്‍ ചേര്‍ന്ന് അര്‍ജാസിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. എഎസ്‌ഐയെ കുത്തിയ സംഭവത്തിലും അര്‍ജാസിനെതിരെ കേസെടുത്തു. നിലവില്‍ പന്നിയങ്കര പൊലീസിന്റെ കസ്റ്റഡിയിലാണ് അര്‍ജാസ്.

Content Highlights- Cannabis case accused attacked asi in panniyankara

dot image
To advertise here,contact us
dot image