ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എംഡിഎംഎയുമായി അറസ്റ്റില്‍; ലഹരി കൈമാറിയ മൂന്നംഗസംഘത്തിനായി തിരച്ചില്‍

ഡാന്‍സാഫും കൊട്ടാരക്കര പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പിടിവീണത്

dot image

കൊട്ടാരക്കര: എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ കരവാളൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂര്‍ വെഞ്ചേമ്പ് ബിനു മന്‍സിലില്‍ മുഹ്സിനാ(20)ണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് രണ്ടുഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഡാന്‍സാഫും കൊട്ടാരക്കര പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പിടിവീണത്.

സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ട് ഗ്രാം എംഡിഎംഎ റോഡിലേക്ക് വലിച്ചെറിഞ്ഞു കടന്നുകളഞ്ഞ മൂന്നംഗ സംഘത്തെയും പൊലീസ് തിരയുകയാണ്. തലച്ചിറ ജംഗ്ഷന് സമീപം ഇന്നലെയായിന്നു സംഭവം. കാറിലെത്തിയ മൂന്നംഗ സംഘം ബൈക്കില്‍ എത്തിയ മുഹ്‌സിന് ലഹരി കൈമാറവെ സ്ഥലത്തെത്തിയ ഡാന്‍സാഫ് സംഘം മുഹ്‌സിനെ പിടികൂടുകയായിരുന്നു. ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന എംഡിഎംഎ റോഡിലേക്ക് വലിച്ചെറിഞ്ഞ് ഡാന്‍സാഫിന് പിടികൊടുക്കാതെ സംഘം രക്ഷപ്പെട്ടത്.

തലച്ചിറ മുതല്‍ അഞ്ചല്‍വരെ പൊലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറും മുഹ്‌സിന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനെ ഓടാന്‍ ശ്രമിച്ച മുഹ്‌സിന്‍ താന്‍ ഡിവൈഎഫ്‌ഐ നേതാവാണെന്ന് ആക്രോശിക്കുകയും പൊലീസിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് വിവരം.

Content Highlights: DYFI Worker Arrested with MDMA at Kollam

dot image
To advertise here,contact us
dot image