'ബുള്ളറ്റുകളെ നേരിട്ടിട്ടുണ്ട് പിന്നെയാണോ...എമ്പുരാൻ ദേശവിരുദ്ധ സിനിമ'; വിടാതെ മേജർ രവി

തന്റെ പടത്തിൽ രാജ്യ സ്നേഹം മാത്രമേയുളളു, ദേശവിരുദ്ധത ഇല്ലെന്നും മേജർ രവി

dot image

കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ വീണ്ടും വിമർശനവുമായി സംവിധായകനും നടനുമായ മേജർ രവി. ചിത്രത്തിൽ ദേശ വിരുദ്ധതയുണ്ടെന്ന് മേജർ രവി ആവർത്തിച്ചു. മോഹൻലാലുമായി വർഷങ്ങളുടെ ബന്ധമുളളയാളാണ് താൻ. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞത് അമ്മയുടെ വികാരമെന്നും മേജർ രവി മാധ്യമങ്ങളോട് പറ‍ഞ്ഞു. തന്റെ പടത്തിൽ രാജ്യ സ്നേഹം മാത്രമേയുളളു, ദേശവിരുദ്ധത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുള്ളറ്റുകളെ നേരിട്ടിട്ടുണ്ട് പിന്നെയാണോ ഈ വിവാദങ്ങള് എന്നും മേജര്‍ രവി പറഞ്ഞു.

'രണ്ട് വിവാദങ്ങളാണ് എനിക്കെതിരെയുളളത്. മോഹൻലാൽ സിനിമ കണ്ടട്ടില്ല എന്ന് പറഞ്ഞതാണ് ആദ്യത്തേത്. ആന്റണി പെരുമ്പാവൂർ അതെല്ലാം നിഷേധിച്ചു. രണ്ടാമത്തെ വിവാദം പ്യഥിരാജിനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചു എന്നുളളതാണ്. പടം നല്ലതല്ലെന്ന് ‍ഞാൻ പറഞ്ഞുവെന്നാണ് ചേച്ചി (മല്ലിക സുകുമാരൻ) പറഞ്ഞത്. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. സാങ്കേതികമായി നോക്കുകയാണെങ്കിൽ സിനിമ നല്ലതാണെന്ന് ‍ഞാൻ പറ‍ഞ്ഞിട്ടുണ്ട്. സിനിമയിൽ ദേശ വിരുദ്ധതയുണ്ടെന്ന് ഇപ്പോഴും പറയുന്നുവെന്നും മേജർ രവി പ്രതികരിച്ചു.

Content Highlights: Actor Major Ravi again criticized Empuraan

dot image
To advertise here,contact us
dot image