കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട; അറസ്റ്റിലായത് ലഹരിപ്പൊതി വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത്

താമരശ്ശേരിയിലെ പ്രധാന ലഹരി വില്‍പ്പനക്കാരനാണ് മിര്‍ഷാദ് എന്ന് എക്‌സൈസ് വ്യക്തമാക്കി

കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട; അറസ്റ്റിലായത് ലഹരിപ്പൊതി വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത്
dot image

കോഴിക്കോട്: കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. 58 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി അമ്പായത്തോട് സ്വദേശി പുല്ലുനല വീട്ടില്‍ മിര്‍ഷാദ് എന്ന മസ്താന്‍ ആണ് എക്‌സൈസ് പരിശോധനയില്‍ പിടിയിലായത്. താമരശ്ശേരിയിലെ പ്രധാന ലഹരി വില്‍പ്പനക്കാരനാണ് മിര്‍ഷാദ് എന്ന് എക്‌സൈസ് വ്യക്തമാക്കി. കോഴിക്കോട് എംഡിഎംഎ പൊതി വിഴുങ്ങി ചികിത്സയിലിരിക്കെ മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിര്‍ഷാദെന്നും എക്‌സൈസ് പറഞ്ഞു. നിരവധി എംഡിഎംഎ കേസുകളില്‍ പ്രതിയാണ് മിര്‍ഷാദ്.

പെട്രോളിങ്ങിനിടെ പൊലിസിനെ കണ്ട ഷാനിദ് കയ്യിലുണ്ടായ ലഹരി പൊതികള്‍ വിഴുങ്ങുകയായിരുന്നു. ഷാനിദിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ലഹരി ശൃംഖലയില്‍ സജീവമായിരുന്നു ഷാനിദ്.

താമരശ്ശേരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യാസിറുമായും അടിവാരത്ത് കാന്‍സര്‍ ബാധിതയായ അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആഷിക്കുമായും മിര്‍ഷാദിന് ബന്ധമുണ്ടോയെന്ന് പൊലീസും എക്‌സൈസും പരിശോധിക്കും. യാസിറും ആഷിക്കും സുഹൃത്തുക്കളാണ്.

Content Highlights: Thamarassery native mirshad arrested in drug case

dot image
To advertise here,contact us
dot image