
May 24, 2025
09:13 AM
പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിർമാണശാലയ്ക്കെതിരെ ജനകീയ സമരം ഉണ്ടാവണമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ. കേരളത്തെ മദ്യ വിമുക്തമാക്കാൻ നിയമ വ്യവസ്ഥ പരിഷ്കരിക്കണമെന്ന് കാത്തോലിക്ക ബാവ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണം ലഹരിയും മദ്യവുമാണെന്നും കാത്തോലിക്ക ബാവ അഭിപ്രായപ്പെട്ടു. മദ്യത്തിലൂടെയും ലോട്ടറിയിലൂടെയും വരുമാനം ഉണ്ടാക്കാനല്ല സർക്കാർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു. 28,000 കോടി രൂപ നികുതി കുടിശ്ശികയായുണ്ട്. ഇത് പിരിച്ചെടുത്ത് വരുമാനം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും കത്തോലിക്ക ബാവ പറഞ്ഞു.
Content Highlights: Baselios Marthoma Mathews III against elappulli brewery